ഇതുവരെ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പത്രിക നൽകിയത്. 13, 229 പേർ. ഇടുക്കിയിലാണ് ഏറ്റവും കുറവ് പത്രികകൾ. 2270 എണ്ണം

തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുളള തീയതി ഇന്നവസാനിക്കും. ഇന്നലെ വരെ 97,720 നാമനിർദ്ദേശ പത്രികകളാണ് ആകെ കിട്ടിയത്. ഗ്രാമപഞ്ചായത്തുകളിലേക്ക് 75,702 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6493 എണ്ണവും ജില്ലാ പഞ്ചായത്തുകളിലേക്ക് 1086 പത്രികകളുമാണ് ലഭിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

9,865 നാമനിർദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോർപ്പറേഷനുകളിലേക്ക് 2413 നാമനിർദ്ദേശ പത്രികകളും ലഭിച്ചു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പത്രിക നൽകിയത്. 13, 229 പേർ. ഇടുക്കിയിലാണ് ഏറ്റവും കുറവ് പത്രികകൾ. 2270 എണ്ണം. ഈ മാസം 12 മുതലായിരുന്നു പത്രിക സമർപ്പണം ആരംഭിച്ചത്. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 23-നാണ്.