ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം പെരിന്തൽമണ്ണയിൽ നിന്ന് ജയിച്ച മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന്റേതാണ്. വെറും 38 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് നജീബ് കാന്തപുരം എംഎല്‍എ ആയത്.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച സ്ഥാനാർഥി സിപിഎമ്മിന്റെ കെ.കെ. ശൈലജ ആയിരുന്നു. 60,963 വോട്ടായിരുന്നു മട്ടന്നൂർ മണ്ഡലത്തിലെ ശൈലജയുടെ ഭൂരിപക്ഷം. ഇതുവരെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയുളള ഒരു സ്ഥാനാര്‍ത്ഥിയുടെ വിജയം കൂടിയായിരുന്നു ഇത്.

എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കഷ്ടിച്ച് ജയിച്ച ചില സ്ഥാനാർഥികളുമുണ്ട്. അയ്യായിരത്തിൽ താഴെ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തിയ 26 എംഎൽഎമാരാണ് ഉണ്ടായിരുന്നത്. ഇതിൽ തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം പെരിന്തൽമണ്ണയിൽ നിന്ന് ജയിച്ച മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന്റേതാണ്. വെറും 38 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് നജീബ് കാന്തപുരം എംഎല്‍എ ആയത്. 

കുറ്റ്യാടിയില്‍ സിപിഎമ്മിന്‍റെ കെ. പി. കുഞ്ഞമ്മദ് കുട്ടി വിജയിച്ചത് 333 വോട്ടിന്‍റെ വ്യത്യാസത്തിലാണ്. മഞ്ചേശ്വരത്ത് എ.കെ.എം അഷറഫിന്‍റെ ഭൂരിപക്ഷം 745 ആണ്. തൃശൂരില്‍ പി. ബാലചന്ദ്രന്‍റെ ഭൂരിപക്ഷം 946 ആണ്. താനൂരില്‍ വി. അബ്ദുറഹിമാൻ 985 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസിന്‍റെ കെ ബാബുവിന് ലഭിച്ചത് 992 വോട്ടിന്‍റെ ഭൂരിപക്ഷം. ചാലക്കുടിയില്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥി സനീഷ്‌കുമാർ ജോസഫിന് ലഭിച്ചത് 1,057 വോട്ടിന്‍റെ ഭൂരിപക്ഷം. 1,096 വോട്ടായിരുന്നു ചവറ മണ്ഡലത്തിലെ ഡോ. സുജിത്ത് വിജയൻപിള്ളയുടെ ഭൂരിപക്ഷം. റാന്നിയില്‍ അഡ്വ. പ്രമോദ് നാരായണ്‍ 1,285 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കണ്ണൂരില്‍ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ലഭിച്ചത് 1,745 വോട്ടിന്‍റെ ഭൂരിപക്ഷം. പീരുമേട്ടില്‍ വാഴൂർ സോമന്‍റേത് 1,835 വോട്ടിന്‍റെ ഭൂരിപക്ഷം. കൊല്ലത്ത് എം. മുകേഷിന്‍റേത് 2,072 വോട്ടിന്‍റെ ഭൂരിപക്ഷം. തവനൂരില്‍ ഡോ. കെ. ടി. ജലീല്‍ ജയിച്ചത് 2,564 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍. നിലമ്പൂരില്‍ പി. വി. അൻവറിന്‍റെ ഭൂരിപക്ഷം 2,700. കുന്നത്തുനാട് പി. വി. ശ്രീനിജിന്‍റെ ഭൂരിപക്ഷം 2,715.

പെരുമ്പാവൂരില്‍ എൽദോസ് കുന്നപ്പിള്ളിൽ 2,899 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചു. അടൂരില്‍ ചിറ്റയം ഗോപകുമാറിന് ലഭിച്ചത് 2,919 വോട്ടിന്‍റെ ഭൂരിപക്ഷം. കുന്നത്തൂർ കോവൂർ കുഞ്ഞുമോന്‍റെ ഭൂരിപക്ഷം 3,009. തൃത്താലയില്‍ എം. ബി. രാജേഷിന്‍റെ ഭൂരിപക്ഷം 3,016. പേരാവൂർ സണ്ണി ജോസഫ് ജയിച്ചത് 3,172 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍. പാലക്കാട് ഷാഫി പറമ്പിലിന് ലഭിച്ചത് 3,859 വോട്ടുകളുടെ ഭൂരിപക്ഷം. നേമത്ത് വി. ശിവൻകുട്ടിയുടെ ഭൂരിപക്ഷം 3,949. നാദാപുരത്ത് ഇ. കെ. വിജയന്‍ ജയിച്ചത് 4,036 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍. കടുത്തുരുത്തി അഡ്വ. മോൻസ് ജോസഫിന് കിട്ടിയത് 4,256 വോട്ടിന്‍റെ ഭൂരിപക്ഷം. കുണ്ടറയില്‍ പി. സി. വിഷ്ണുനാഥിന് ലഭിച്ചത് 4,454 വോട്ടിന്‍റെ ഭൂരിപക്ഷം. തിരുവമ്പാടിയില്‍ ലിന്റോ ജോസഫന്‍റെ ഭൂരിപക്ഷം 4,643.