വനത്തിൽ സംസ്കരിക്കാനാവില്ല; കേടായ അരവണ നശിപ്പിക്കുന്നത് നീളും
അരവണ നശിപ്പിക്കുന്നത് ചർച്ച ചെയ്യാനായി ദേവസ്വം സെക്രട്ടറി വിളിച്ച യോഗത്തിലും തീരുമാനമായില്ല. അരവണ വനത്തിൽ സംസ്കരിക്കാനാവില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്.

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് കെടിക്കിടക്കുന്ന കേടായ അരവണ നശിപ്പിക്കുന്നത് നീളും. അരവണ നശിപ്പിക്കുന്നത് ചർച്ച ചെയ്യാനായി ദേവസ്വം സെക്രട്ടറി വിളിച്ച യോഗത്തിലും തീരുമാനമായില്ല. അരവണ വനത്തിൽ സംസ്കരിക്കാനാവില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്.
അതേസമയം, അരവണ സംസ്കരിക്കുന്നതിനായി സ്വകാര്യ കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിക്കാൻ തീരുമാനിച്ചു. ദേവസ്വം മന്ത്രിയുടെ അഭിപ്രായം കൂടി തേടിയതിന് ശേഷമായിരിക്കും തുടർനടപടികൾ. കേടുവന്ന 6.65 ലക്ഷം ടിൻ അരവണയാണ് ശബരിമല സന്നിധാനത്ത് കെട്ടികിടക്കുന്നത്.
ശബരിമല ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ഏലക്കയിൽ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന് പറഞ്ഞ് ജനുവരിയിൽ കേരളാ ഹൈക്കോടതി വിൽപ്പന തടഞ്ഞ അരവണ നശിപ്പിക്കാനാണ് കോടതി അനുമതി നൽകിയത്. തിരുവിതാകൂർ ദേവസ്വം ബോർഡ് നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി തീരുമാനം. സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സഹകരിച്ച് അരവണ നശിപ്പിക്കാനാണ് കോടതി നിർദ്ദേശം.
https://www.youtube.com/watch?v=Ko18SgceYX8