കാറിലുണ്ടായിരുന്ന ആളാണ് മരിച്ചത്.  അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരതര പരിക്കേറ്റു. 

കാസര്‍കോട്: കാഞ്ഞങ്ങാട് കെ എസ് ആർ ടി സി ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാറിലുണ്ടായിരുന്ന ആളാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരതര പരിക്കേറ്റു. 

പരിക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നോവ കാർ ആണ് അപകടത്തില്‍പ്പെട്ടത്. ബസിലുണ്ടായിരുന്ന രണ്ട് പേർക്കും കാറിലെ ഒരാൾക്കുമാണ് പരിക്കേറ്റത്. മൂന്ന് പേരുടെയും നില ഗുരുതരമായി തുടരുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona