കൊല്ലം: കാറിടിച്ച് കൊല്ലത്ത് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൊല്ലം ജില്ലയിലെ നിലമേലിലാണ് അപകടം നടന്നത്. കിളിമാനൂർ സ്വദേശി ദീപകാണ് മരിച്ചത്. സുഹൃത്തായ പ്രദീപിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അമിത വേഗതയിൽ വന്ന കാർ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിലിടിച്ചാണ് അപകടം നടന്നത്.