എതിരെ വന്ന സ്കൂട്ടറിൽ തട്ടാതെ വെട്ടിച്ചപ്പോഴായിരുന്നു അപകടം.  

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കല ശിവഗിരി നടയറ റോഡിൽ കാർ തോട്ടിലേക്ക് മറിഞ്ഞു . എതിരെ വന്ന സ്കൂട്ടറിൽ തട്ടാതെ വെട്ടിച്ചപ്പോഴായിരുന്നു അപകടം. കാറിലുണ്ടായിരുന്ന വര്‍ക്കല സ്വദേശി പ്രസാദ് (68) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.. സ്കൂട്ടർ യാത്രക്കാരായ നടയറ സ്വദേശി ഹാമീദും മകൾ സൗമ്യയ്ക്കും നിസ്സാര പരിക്കുണ്ട്.

സ്കൂട്ടറിലെത്തിയ ഭാര്യയെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്നു, തീകൊളുത്തി കൊല്ലാന്‍ ശ്രമം, ഭര്‍ത്താവ് പിടിയില്‍

അടൂരിൽ കളക്ഷൻ ഏജന്‍റായ യുവതിയെ അക്രമിച്ച് ഒന്നേമുക്കൽ ലക്ഷം രൂപ കവർന്ന ശേഷം തീ കൊളുത്തി കൊല്ലാൻ ശ്രമം. പിണങ്ങിക്കഴിയുന്ന ഭർത്താവും സുഹൃത്തുക്കളും ചേർന്നാണ് യുവതിയെ ആക്രമിച്ചത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ വായ്പ തിരിച്ചടവ് തുക പിരിച്ചെടുത്ത് മടങ്ങി വരും വഴി ഇന്നലെ രാത്രിയായിരുന്നു ആക്രമണം. പണവുമായി സ്കൂട്ടിറിലെത്തിയ യുവതിയെ കാട്ടിൽമുക്ക് ഭാഗത്ത് വച്ച് ഭര്‍ത്താവ് കൃഷ്ണകുമാര്‍ തടഞ്ഞു നിര്‍ത്തി. പിന്നാലെയാണ് ക്രൂരമായി മർദിച്ചത്.

യുവതിയെ ക്രൂരമായി തല്ലുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പിന്നീട് സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് വലിച്ചിഴച്ച കൃഷ്ണകുമാർ കയ്യില്‍ ഉണ്ടായിരുന്ന പെട്രോൾ യുവതിയുടെ ദേഹത്തൊഴിച്ചു. തീകൊളുത്താൻ ശ്രമിക്കുന്നതിനിടയിൽ ബഹളം കേട്ട് നാട്ടുകാരെത്തി. ഇതോടെ അക്രമി സംഘം ബൈക്കിൽ കടന്നു കളഞ്ഞു. ഭർത്താവ് കൃഷ്ണകുമാർ, സുഹൃത്ത് രാജേഷ്, കൃഷ്ണകുമാറിന്‍റെ സഹോദരിയുടെ മകൻ അഖിൽ എന്നിവരെ യുവതി തിരിച്ചറിഞ്ഞു.

ആറുവർഷം മുൻപായിരുന്നു അശ്വതിയുടേയും കൃഷ്ണകുമാറിന്‍റെയും വിവാഹം. കുടുംബ പ്രശ്നത്തെ തുടർന്ന് ഏപ്രിൽ മുതൽ ഇരുവരും അകന്ന് കഴിയുകയായിരുന്നു. നേരത്തെ, കൃഷ്ണകുമാറിനും രണ്ട് സഹോദരങ്ങൾക്കുമെതിരെ അശ്വതി നൽകിയ പരാതിയിൽ പൊലീസ് ഗാർഹിക പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഹൈക്കോടതിയിൽ നിന്നാണ് പ്രതികൾ ഈ കേസിൽ ജാമ്യം നേടിയത്. കേസ് നൽകിയതിലുള്ള പ്രതികാരമാണോ അക്രമിക്കാൻ കാരണമെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.