ഭരണാധികാരികളോട് സഹകരിച്ച് പ്രവർത്തിക്കുന്ന രീതിയാണ് പൊതുവിൽ ക്രൈസ്തവസഭകൾക്കുള്ളത്. 

തിരുവനന്തപുരം: ഒരു ദിനപ്പത്രത്തിന് നൽകിയ അഭിമുഖവുമായി' ബന്ധപ്പെട്ട് തെറ്റിദ്ധാരണകൾ പ്രചരിക്കുന്നതിൽ ദുഖമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. താൻ പറഞ്ഞ ചില കാര്യങ്ങൾ മാത്രമാണ് പ്രാധാന്യത്തോടെ വന്നത്. മുസ്ലീം രാജ്യങ്ങളിലെ ആരാധനാ സ്വാതന്ത്ര്യത്തെപ്പറ്റി താൻ പറഞ്ഞത് തെറ്റിയാണ് പ്രചരിപ്പിക്കപ്പെട്ടത്. ഗൾഫ് രാജ്യങ്ങളിൽ ക്രിസ്തീയ സഭയ്ക്ക് ലഭിക്കുന്ന സംരക്ഷണവും പിന്തുണയും തനിക്ക് നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളതാണ്. സൗദി അടക്കമുള്ള രാജ്യങ്ങളിലെ മാറ്റം പ്രകടമാണ്. ഭരണാധികാരികളോട് സഹകരിച്ച് പ്രവർത്തിക്കുന്ന രീതിയാണ് പൊതുവിൽ ക്രൈസ്തവസഭകൾക്കുള്ളത്. അത് ഇനിയും തുടരുമെന്നും കർദിനാൾ പറഞ്ഞു. 

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News