Asianet News MalayalamAsianet News Malayalam

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സ്വീകരണം; 500 ഓളം ബിജെപിക്കാർക്കെതിരെ കേസ്, നദ്ദയ്ക്കെതിരെയും കേസെടുത്തു

തേക്കിൻകാട് മൈതാനിയിൽ നടന്ന ബിജെപി പൊതുസമ്മേളനത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് എപ്പിഡമിക് ആക്ട് ചുമത്തിയാണ് കേസെടുത്തത്. 

case against bjp workers who welcomed j p nadda in nedumbassery
Author
Kochi, First Published Feb 5, 2021, 5:27 PM IST

കൊച്ചി: ജെ പി നദ്ദയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 500 ഓളം പേർക്കെതിരെയാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തടിച്ചുകൂടിയതിനാണ് കേസ്. 

തേക്കിൻകാട് മൈതാനിയിൽ നടന്ന ബിജെപി പൊതുസമ്മേളനത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് എപ്പിഡമിക് ആക്ട് ചുമത്തിയാണ് കേസെടുത്തത്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ ജെ പി നദ്ദയെയും സംസ്ഥാന, ജില്ലാ നേതാക്കളെയും പ്രതി ചേർക്കുമെന്നും പൊലീസ് വ്യക്തമാക്കി. കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിയന്ത്രണങ്ങൾ പാലിക്കാതെ ആൾക്കൂട്ടത്തെ സംഘടിപ്പിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
 

Follow Us:
Download App:
  • android
  • ios