വയനാട്: സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചതിന് വയനാട്ടിൽ സർക്കാർ ചിൽഡ്രൻസ് ഹോം സൂപ്രണ്ടിനെതിരെ കേസ്. കണിയാമ്പറ്റ സർക്കാർ ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ഉസ്മാനെതിരെയാണ് കമ്പളക്കാട് പൊലീസ് കേസെടുത്തത്. 

യുവതി സാമൂഹ്യ നീതി വകുപ്പ് ചെയര്‍മാന് നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. ഉസ്മാൻ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യാപേക്ഷ നേടിയിട്ടുണ്ട്. സൂപ്രണ്ടിനെതിരെ സാമൂഹ്യ നീതി വകുപ്പ് ഇന്ന് നടപടിയെടുത്തേക്കും.