കോട്ടയം: ക്ഷേമ പെൻഷൻ തട്ടിയ കേസിൽ തലശ്ശേരിയിലെ സിപിഎം നേതാവിനെതിരെ കേസെടുത്തു. തലശ്ശേരി ടൗൺ ലോക്കൽ കമ്മിറ്റി അംഗം കെ കെ ബിജുവിനെതിരെയാണ് കേസ്. ദിന നിക്ഷേപ പിരിവുകാരനായ ബിജു ആറ് ലക്ഷം രൂപ തട്ടിയെന്ന തലശ്ശേരി റൂറൽ സഹകരണ ബാങ്കിന്‍റെ പരാതിയിലാണ് കേസ്. നവീകരണത്തിൽ ക്രമക്കേട് ആരോപണം ഉയർന്ന തലശ്ശേരി സ്റ്റേഡിയത്തിന്‍റെ നടത്തിപ്പ് കൺവീനറാണ് ബിജു.