ആലപ്പുഴ: വാഹനപരിശോധനയ്‌ക്ക്‌ ഇറങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് സിപിഎം നൂറനാട് ലോക്കൽ സെക്രട്ടറിക്ക് എതിരെ കേസ് എടുത്തു. നൂറനാട്  ലോക്കൽ സെക്രട്ടറി വിനോദിന് എതിരെ ആണ് കേസ്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും കേസ് എടുത്തിട്ടുണ്ട്. 

നൂറനാട് പടനിലത്ത് വെച്ച് വനിതാ ഉദ്യോഗസ്ഥർ അടക്കമുള്ളവരെ ആണ് വിനോദ് ഭീഷണിപ്പെടുത്തിയത്. പൊലീസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി വിവേകിന്റെ  സഹോദരനാണ് വിനോദ്.

 Read Also: വർഗീയ വിദ്വേഷം പ്രചരിപ്പിച്ചു: ഫേസ്ബുക്ക് പോളിസി എക്‌സിക്യൂട്ടീവ് അംഖി ദാസിനെതിരെ കേസെടുത്തു...