ആധാർ സേവാ കേന്ദ്രത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് ഇന്ദുജ 27 ലക്ഷം തട്ടിയെന്നാണ് പരാതി. 

തിരുവനന്തപുരം: മുൻ മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്‍റിന്‍റെ മകൾ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. മുൻ ആരോഗ്യ മന്ത്രി വി എസ് ശിവകുമാറിന്‍റെ പേഴ്സണൽ അസിസ്റ്റന്‍റ് വാസുവിന്‍റെ മകളും ശാസ്തമംഗലം സ്വദേശിയുമായി ഇന്ദുജക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. 

ആധാർ സേവാ കേന്ദ്രത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് ഇന്ദുജ 27 ലക്ഷം തട്ടിയെന്നാണ് പരാതി. ഇന്ദുജയെ കാണാനില്ലെന്ന പരാതിയിൽ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.