സര്‍ക്കാര്‍ നിശ്ചയിച്ചതിനെക്കാള്‍ മൂന്നിരട്ടി വിലയ്ക്കാണ് ഇവിടെ മാസ്ക്,കൈയുറ തുടങ്ങിയവ വിൽപ്പന നടത്തിയിരുന്നതെന്ന് കണ്ടെത്തി
കൊച്ചി: മെഡിക്കല്‍ ഉല്‍പ്പന്നങ്ങൾ അമിത വില ഈടാക്കി വിൽപ്പന നടത്തിയെന്ന പരാതിയിൽ മെഡിക്കൽ ഷോപ്പിനെതിരെ കേസെടുത്തു. കൊച്ചിയിലെ ചക്കരപ്പറമ്പ് സെന്‍ട്രല്‍ മെഡിക്കൽസിനെതിരെയാണ് കേസെടുത്തത്. സര്‍ക്കാര്‍ നിശ്ചയിച്ചതിനെക്കാള്‍ മൂന്നിരട്ടി വിലയ്ക്കാണ് ഇവിടെ മാസ്ക്,കൈയുറ തുടങ്ങിയവ വിൽപ്പന നടത്തിയിരുന്നതെന്ന് കണ്ടെത്തി.
ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ അവശ്യവസ്തു നിയന്ത്രണ നിയമപ്രകാരമാണ് കേസെടുത്തത്.
Add Asianetnews as a Preferred Source

