കോട്ടയം: സംസ്ഥാനത്ത് കോട്ടയം ജില്ലയില്‍ ക്വാറന്‍റീൻ നിര്‍ദേശങ്ങള്‍ ലംഘിച്ചയാള്‍ക്കെതിരെ കേസെടുത്തു. വടവാതുർ സ്വദേശി ബോണി തോമസിനെതിരെയാണ് സാംക്രമികരോഗ നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരം കേസെടുത്തത്. കണ്ണൂര്‍ ജില്ലയില്‍ നിന്നെത്തിയ ഇയാളോട് നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് ഇയാൾ കണ്ണൂരിലേക്ക് മടങ്ങി പോയതിനെ തുടർന്നാണ് കേസെടുത്തത്.