മദ്യപിച്ച് വാഹനമോടിച്ചതിന് ബിജുവിനെതിരെ മംഗലപുരം പൊലീസാണ് കേസെടുത്തിരിക്കുന്നത്.  വകുപ്പുതല നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്

തിരുവനന്തപുരം: മദ്യലഹരിയിൽ സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് പൊലീസുകാരനെതിരെ കേസ്. തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ജി ബി ബിജുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് വാഹനമോടിച്ച ബിജുവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചത് കണ്ടതോടെയാണ് നാട്ടുകാർ വണ്ടി തടഞ്ഞ് നിർത്തിയത്. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ച ബിജു അവിടെ ബഹളമുണ്ടാക്കുകയായിരുന്നു. 

മദ്യപിച്ച് വാഹനമോടിച്ചതിന് ബിജുവിനെതിരെ മംഗലപുരം പൊലീസാണ് കേസെടുത്തിരിക്കുന്നത്. വകുപ്പുതല നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്.

"