Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പാലം അഴിമതി; സൂരജിനെതിരെ കേസെടുത്തത് സർക്കാർ അനുമതിയോടെയെന്ന് വിജിലൻസ്

ആർഡിഎസിന്  മൊബിലൈസേഷൻ ഫണ്ട് നൽകിയതിനു പിന്നാലെ സൂരജ് കൊച്ചി ഇടപ്പള്ളിയിൽ 17 സെന്റ് ഭൂമി വാങ്ങിയതായും വിജിലൻസ് സത്യവാങ്മൂലത്തിൽ പറയുന്നു.

case against t o sooraj was registered with approval from government  vigilance informs court
Author
Kochi, First Published Jul 12, 2021, 3:35 PM IST

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ ടി ഒ സൂരജിനെതിരെ കേസെടുത്തത് സ‌ർക്കാരിന്റെ അനുമതിയോടെയെന്ന് വിജിലൻസ് ഹൈക്കോടതിയിൽ. പാലാരിവട്ടം പാലം നിർമ്മാണത്തിൽ സംസ്ഥാന സ‌ർക്കാരിന് 14 കോടി 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലൻസ് കോടതിയെ അറിയിച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസെടുത്തതെന്ന സൂരജിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും സർക്കാർ അറിയിച്ചു. 

ആർഡിഎസിന്  മൊബിലൈസേഷൻ ഫണ്ട് നൽകിയതിനു പിന്നാലെ സൂരജ് കൊച്ചി ഇടപ്പള്ളിയിൽ 17 സെന്റ് ഭൂമി വാങ്ങിയതായും വിജിലൻസ് സത്യവാങ്മൂലത്തിൽ പറയുന്നു.  പാലാരിവട്ടം പാലം അഴിമതിയിൽ ടി ഒ സൂരജിന് നിർണായക പങ്കുണ്ടെന്നാണ് വാദം. ഭൂമി ഇടപാടിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നതായും വിജിലൻസ് ആരോപിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

Follow Us:
Download App:
  • android
  • ios