Asianet News MalayalamAsianet News Malayalam

വാരിയൻകുന്നനെതിരായ പരാമർശത്തിൽ അബ്‌ദുള്ളക്കുട്ടിയെ ഭീഷണിപ്പെടുത്തിയ ആൾക്കെതിരെ കേസ്

വാരിയൻകുന്നൻ ലോകത്തെ ആദ്യത്തെ താലിബാൻ തലവനാണെന്ന് കോഴിക്കോട് വച്ച് അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. തുടർന്നാണ്  എ കെ സിദ്ദിഖ് എന്നയാൾ അബ്ദുള്ളക്കുട്ടിയുടെ തലയറുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.

case against the person who threatened ap abdullakutty
Author
Mangalore, First Published Aug 28, 2021, 5:25 PM IST

മം​ഗളൂരു: ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്‌ദുല്ലക്കുട്ടിയെ ഭീഷണിപ്പെടുത്തിയ ആൾക്കെതിരെ മം​ഗളൂരു പൊലീസ് കേസെടുത്തു. 
വാരിയൻകുന്നൻ ലോകത്തെ ആദ്യത്തെ താലിബാൻ തലവനാണെന്ന് കോഴിക്കോട് വച്ച് അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. തുടർന്നാണ്  എ കെ സിദ്ദിഖ് എന്നയാൾ അബ്ദുള്ളക്കുട്ടിയുടെ തലയറുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.

എ കെ സിദ്ദിഖ് എന്ന ഫെയ്സ്ബുക്ക്‌ അക്കൗണ്ടിൽനിന്നാണ് വധഭീഷണി മുഴക്കിയ വിഡിയോ അപ് ലോഡ് ചെയ്തത്. എ കെ സിദ്ദിഖ് നാട്ടിലുണ്ടോ വിദേശത്താണോ എഫ്ബി അക്കൗണ്ട് വ്യാജമാണോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. കേരള പൊലീസ് കേസ് രജിസ്റ്റർ ചെയ്യാതിരുന്നത് കൊണ്ടാണ് മംഗളൂരു പൊലീസിന് പരാതി നൽകിയത് എന്ന് അബ്‌ദുള്ളക്കുട്ടി പറഞ്ഞു. മംഗളൂരുവിലും വീടുള്ളയാളാണ് എ പി അബ്‌ദുള്ളക്കുട്ടി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight

Follow Us:
Download App:
  • android
  • ios