കേസില്‍ പരാതിക്കാരിയുടെ വിശദമായി മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും. ഇതിന് ശേഷം സംഭവം നടന്ന ഹരിപ്പാട്ടെ എന്‍സിപി യോഗത്തിൽ പങ്കെടുത്തവരുടെ സാക്ഷി മൊഴികള്‍ രേഖപ്പെടുത്തും

ആലപ്പുഴ: എന്‍സിപി നേതാവ് ആർ ബി ജിഷയെ കുട്ടനാട് എംഎൽഎ തോമസ് കെ തോമസും ഭാര്യ ഷേർളി തോമസും ജാതീയമായി അധിക്ഷേപിച്ചെന്ന കേസ് കായംകുളം ഡിവൈഎസ്പിക്ക് കൈമാറി. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള കേസ് ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന ചട്ടപ്രകാരമാണിത്. 

കേസില്‍ പരാതിക്കാരിയുടെ വിശദമായി മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും. ഇതിന് ശേഷം സംഭവം നടന്ന ഹരിപ്പാട്ടെ എന്‍സിപി യോഗത്തിൽ പങ്കെടുത്തവരുടെ സാക്ഷി മൊഴികള്‍ രേഖപ്പെടുത്തും. അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന വീഡിയോയുടെ പൂര്‍ണരൂപം ശേഖരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വിശദമായ സാക്ഷികളും ഡിജിറ്റല്‍ തെളിവുകളും ശേഖരിച്ച ശേഷമായിരിക്കും എം എല്‍ എയേയും ഭാര്യയേയും ചോദ്യം ചെയ്യുക

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതി; തോമസ് കെ തോമസ് എംഎൽഎക്കും ഭാര്യയ്ക്കുമെതിരെ കേസ്