ഒരു യുവാവുമായി പ്രണയത്തിലായിരുന്നു പെണ്‍കുട്ടി. പ്രണയം നടിച്ച് കൂട്ടിക്കൊണ്ടു പോയ കാമുകനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് യുവാവിൻ്റെ സുഹൃത്തുകളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. 

തൃശ്ശൂർ: തൃശ്ശൂരിനടുത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇരുപതോളം പേര്‍ പീഡിപ്പിച്ചതായി പരാതി. ആളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇരുപത് പേരെ പ്രതിയാക്കി കേസെടുത്തുവെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 

ഒരു യുവാവുമായി പ്രണയത്തിലായിരുന്നു പെണ്‍കുട്ടി. പ്രണയം നടിച്ച് കൂട്ടിക്കൊണ്ടു പോയ കാമുകനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് യുവാവിൻ്റെ സുഹൃത്തുകളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. 14 തവണ പീഡനത്തിനിരയായി എന്നാണ് പെണ്‍കുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളേയും ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.