ഭൂരിപക്ഷ പ്രവചന മത്സരത്തിൽ കേസ്. എം ലിജുവിന്‍റെ ഭൂരിപക്ഷം പ്രവചിക്കുന്നവർക്ക് 10001 രൂപ വാഗ്ദാനം ചെയ്ത സംഭവത്തിലാണ് കായംകുളം പൊലീസ് കേസെടുത്ത്

ആലപ്പുഴ: ഭൂരിപക്ഷ പ്രവചന മത്സരത്തിൽ കേസ്. എം ലിജുവിന്‍റെ ഭൂരിപക്ഷം പ്രവചിക്കുന്നവർക്ക് 10001 രൂപ വാഗ്ദാനം ചെയ്ത സംഭവത്തിലാണ് കായംകുളം പൊലീസ് കേസെടുത്ത്. യൂത്ത് കോണ്ഗ്രസ് നേതാവ് ആകാശ് തഴയശേരിക്കെതിരെയാണ് കേസ്. ഫേസ്ബുക്ക് വഴിയായിരുന്നു പ്രവചന മത്സരം നടന്നത്. കായങ്കുളത്ത് രണ്ടാം അങ്കത്തിനിറങ്ങിയിരിക്കുകയാണ് അഡ്വ.എം ലിജു. മണ്ഡലം തിരിച്ച് പിടിക്കുകയാണ് ലക്ഷ്യം. സിറ്റിങ് എംഎൽഎ കൂടിയായ യു പ്രതിഭയെയാണ് എൽഡിഎഫ് ഇത്തവണയും രംഗത്തിറക്കിയിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred