ചിറ്റാരിക്കാല്‍: സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ പേരിൽ കാസർകോ‍ഡ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. ചിറ്റാരിക്കാലിൽ കോൺഗ്രസ് നടത്തിയ പൊതുയോഗത്തിനിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് കാണിച്ച് ഈസ്റ്റ് എളേരിയിലെ പന്തമാക്കൽ പി എ വർഗീസാണ് പരാതി നൽകിയത്. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു പരാതി നൽകിയത്. 

കോടതി നിര്‍ദ്ദേശത്തെ തുടർന്ന് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് ജെയിംസ് പന്തമാക്കലിനെ മർദ്ദിച്ച കേസിൽ അറസ്റ്റിലായി ,ജാമ്യത്തിൽ ഇറങ്ങിയ കോൺഗ്രസ് പ്രവർത്തകർക്ക് നല്‍കിയ സ്വീകരണ ചടങ്ങിലാണ് രാജ്മോഹൻ ഉണ്ണിത്താൻ വിവാദ പരാമർശം നടത്തിയത്. ചിറ്റാരിക്കാൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെയിംസ് പന്തമാക്കലിന്‍റെ സഹോദരനാണ് പരാതിക്കാരൻ. നേരത്തെ കോൺഗ്രസിലായിരുന്ന ഇവർ പാർട്ടി വിട്ട് പുതിയ പാർട്ടി രൂപികരിച്ച് പഞ്ചായത്ത് ഭരണം പിടിക്കുകയായിരുന്നു.