Asianet News MalayalamAsianet News Malayalam

സിറോ മലബാര്‍ സഭയെ ഉലച്ച് വ്യാജരേഖാ വിവാദം: അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ കേസ്

പരാതിക്കാരനായ  വൈദികന്‍റെ  മൊഴിയുടെ അടിസ്ഥാനത്തിലാണ് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ് മാർ ജേക്കബ് മനത്തോടത്തിനെ രണ്ടാം പ്രതിയാക്കി കേസെടുത്തത്.  

case registered against administrator in fake documents case
Author
Kochi, First Published Mar 20, 2019, 6:21 PM IST

കൊച്ചി: ഭൂമി വിവാദത്തിന് പിന്നാലെ സിറോ മലബാർ സഭയെ ഉലച്ച് വ്യാജ രേഖ വിവാദം. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചകേസിൽ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് മാർ ജേക്കബ് മാനത്തോടത്തിനെ രണ്ടാം പ്രതിയാക്കി പോലീസ് കേസെടുത്തു. പരാതിക്കാരനായ വൈദികൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്‍റെ നടപടി. 

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വ്യാജ ബാങ്ക് രേഖയുണ്ടാക്കിയെന്നാരോപിച്ചായിരുന്നു സിറോ മലബാർ സഭ എറണാകുളം- അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തിന്‍റെ  എഡിർ ഫാദർ പോൾ തേലക്കാടിനെ ഒന്നാം പ്രതിയാക്കി കേസ് എടുത്തത്. തൊട്ടുപിന്നാലെയാണ്   പരാതിക്കാരനായ  വൈദികന്‍റെ  മൊഴിയുടെ അടിസ്ഥാനത്തിൽ അപ്പോസ്തലിക്   അഡ്മിനിസ്ട്രേറ്ററായ ബിഷപ് മാർ ജേക്കബ് മനത്തോടത്തിനെ രണ്ടാം പ്രതിയാക്കിയത്.  

ഫാദർ പോൾ തേലക്കാട് നിർമ്മിച്ച വ്യജ ബാങ്ക് രേഖ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ് ജേപ്പബ് മനത്തോടത്ത് വഴി സിനഡിന് മുന്നിൽ ഹാജരാക്കിയെന്നായിരുന്നു വൈദികന്‍റെ  മൊഴി. കർദ്ദിനാൽ ആലഞ്ചേരിയെ അഴിമതിക്കാരനായി ചിത്രീകരിക്കാനായിരുന്നു നടപടിയെന്നാണ്  മൊഴിയിലുണ്ട്. സിറോ മലബാർ സഭ ഐ.ടി മിഷൻ ഡയറക്ടറായ ഫാദർ ജോബി മാപ്രക്കാവിലിന്‍റെ  ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫാദർ പോൾ തേലക്കാട് ഒന്നാം പ്രതിയും അപ്പോസ്തലിക്  അഡ്മിനിസ്ട്രേറ്റർ രണ്ടാം പ്രതകിയുമയത്.. ബിഷപ്പിനെതിരെ വ്യജരേഖ ചമക്കൽ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 

പരാതിക്കാരന്‍റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ബിഷപ്പിനെയും വൈദികനൊപ്പം   പ്രാഥമികമായി പ്രതി ചേർത്തതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. ബിഷപ്  സിനഡിന് സമർപ്പിച്ചത് വ്യാജരേഖയാണോ ബിഷപ്പിനും വൈദികനും ഇക്കാര്യത്തിൽ അറിവുണ്ടോ എന്നതെല്ലാം    അന്വേഷണത്തിലൂടെ മാത്രമെ  വ്യക്തമാകുകയുള്ളൂ. അതേസമയം കർദ്ദിനാളിനെതിരായ വ്യാജ രേഖ കേസിൽ തന്നെകൂടി പ്രതി ചേർത്തതിൽ കടുത്ത എതി‍ര്‍പ്പിലാണ് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ് മാർ ജേക്കബ് മനത്തോടത്ത്. 

വൈദികരുടെ ഓൺഗോയിംഗ്  ഫോർമേഷൻ യോഗത്തിൽ സംഭവം ഖേദകരമായിപ്പോയെന്ന് ബിഷപ് അറിയിച്ചു. താൻ വ്യാജ രേഖ  ചമച്ചിട്ടില്ലെന്നാണ്  ഫാദർ പോൾ തേലക്കാടും വിശദീകരിക്കുന്നത്. സഭയിൽ വിവാദമായി ഭൂമി ഇടപാടിൽ  കർദ്ദിനാളിനെതിരായ നിലപാടെടുത്ത വിമത വൈദികർക്കൊപ്പമായിരുന്നു പോൾ തേലക്കാട്. ഇപ്പോഴത്തെ പരാതി ഇതിലുള്ള  പ്രതികാരമായാണ് ഒരുവിഭാഗം വൈദികർ കാണുന്നത്.

Follow Us:
Download App:
  • android
  • ios