Asianet News MalayalamAsianet News Malayalam

സ്ത്രീത്വത്തെ അപമാനിച്ച് പരാമര്‍ശം; കെ മുരളീധരന് എതിരെ കേസെടുത്തു

ആര്യ രാജേന്ദ്രനെ കാണാൻ ഭംഗിയുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണപ്പാട്ടിനേക്കാൾ ഭീകരമായ വാക്കുകള്‍ ആണെന്നായിരുന്നു മുരളീധരന്‍റെ ആക്ഷേപം. 

case registered against k muraleedharan on his statement against mayor arya rajendran
Author
Trivandrum, First Published Oct 26, 2021, 3:43 PM IST

തിരുവനന്തപുരം: നഗരസഭ മേയർ ആര്യ രാജേന്ദ്രന് (Arya Rajendran) എതിരെ അധിക്ഷേപ പരാമ‍ർശം നടത്തിയ കെ മുരളീധരൻ എംപിക്ക് (k muraleedharan) എതിരെ കേസെടുത്തു. ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചുള്ള പരമർശം നടത്തിയതിന് മ്യൂസിയം പൊലീസാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. നികുതിവെട്ടിപ്പിൽ പ്രതിഷേധിച്ച് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ കോണ്‍ഗ്രസ്  നടത്തിയ പ്രതിഷേധത്തിനിടെയാണ് കെ മുരളീധരൻ എംപി മേയർക്കെതിരെ പരാമർശം നടത്തിയത്. ആര്യ രാജേന്ദ്രനെ കാണാൻ ഭംഗിയുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണപ്പാട്ടിനേക്കാൾ ഭീകരമായ വാക്കുകള്‍ ആണെന്നായിരുന്നു മുരളീധരന്‍റെ ആക്ഷേപം. 

പരാമർശത്തിനെതികെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ ആര്യാ രാജേന്ദ്രൻ പൊലീസിൽ പരാതി നൽകി. പിന്നാലെ പരാമർശത്തിൽ മുരളീധരൻ ഖേദം പ്രകടിപ്പിച്ചു. പല പ്രഗല്‍ഭരും ഇരുന്ന കസേരിയില്‍ ഇരിക്കുന്ന ഇപ്പോഴത്തെ മേയര്‍ അതനുസരിച്ച് പക്വത കാണിച്ചില്ലെന്നാണ് താന്‍ സൂചിപ്പിച്ചത്. താന്‍ പറഞ്ഞതില്‍ അവര്‍ക്ക് പ്രയാസമുണ്ടായെങ്കില്‍ ഖേദിക്കുന്നു. താന്‍ കാരണം ആര്‍ക്കും മാനസിക പ്രയാസമുണ്ടാകരുതെന്നാണ് ആഗ്രഹം. കേസുമായി മേയര്‍ മുന്നോട്ട് പോകുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ല. എന്‍റെ സംസ്ക്കാരത്തിന് മാര്‍ക്കിടാന്‍ തക്കവണ്ണം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ആരുമില്ലെന്നും ആയിരുന്നു ഖേദം പ്രകടിപ്പിച്ച് മുരളീധരന്‍ പറഞ്ഞത്. 

Follow Us:
Download App:
  • android
  • ios