കൽപ്പറ്റ: വയനാട് ജില്ലയിലെ കേണിച്ചിറയിൽ മൂന്ന് വർഷം മുമ്പ് ആദിവാസി യുവാവ് മരിച്ചത്‌ കൊലപാതകമാണെന്ന് തെളിഞ്ഞു. കൂലി കൂടുതൽ ചോദിച്ചതിനാണ്  കേണിച്ചിറ അതിരാറ്റ് പാടി കോളനിയിലെ മണിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതികളായ അച്ഛനും മകനും പൊലീസിന്റെ പിടിയിലായി. 

കേണിച്ചിറ സ്വദേശി വിഇ തങ്കപ്പനും മകൻ സുരേഷുമാണ് അറസ്റ്റിലായത്. കൂലി കൂടുതൽ ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മണിയെ  ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പിന്നീട് മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹത്തിന് അടുത്ത് വിഷക്കുപ്പ് വച്ചു.  പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.