ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി കഴക പ്രവർത്തിയിൽ നിയമിച്ച ബാലു എന്ന ചെറുപ്പക്കാരനെ ഓഫീസിലേക്ക് സ്ഥലംമാറ്റി
തൃശ്ശൂര്‍: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം എന്ന് ആക്ഷേ പം. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് കഴകം പ്രവർത്തിക്കായി നിയമിച്ച തിരുവനന്തപുരം സ്വദേശി ബാലു എന്ന യുവാവിനെ ഈഴവനായതിന്റെ പേരിൽ ഓഫീസ് ജോലികളിലേക്ക് മാറ്റി. തന്ത്രിമാരുടെയും വാര്യസമാജത്തിന്റെയും എതിർപ്പിനെ തുടർന്നാണ് തീരുമാനം. ജാതി വിവേചനം സ്ഥിരീകരിക്കുന്ന ഭരണസമിതി അംഗം പ്രതിഷ്ഠാദിന ചടങ്ങുകൾ പൂർത്തിയായതിനുശേഷം ബാലുവിനെ കഴകം ജോലിയിലേക്ക് പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചു.
തന്ത്രിമാർക്കെതിരെ നടപടിയെടുക്കാൻ ബോർഡിന് അവകാശം ഉണ്ട് എന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ പ്രതികരിച്ചു.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമനം ലഭിച്ച തിരുവനന്തപുരം സ്വദേശി ബാലു കഴിഞ്ഞ മാസം 24നാണ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകാ പ്രവൃത്തിക്കാരനായി ഈ ചുമതലയേറ്റത് . ബാലു ഈഴവ സമുദായ അംഗം ആയതിനാൽ കഴകപ്രവർത്തിയിൽ നിന്ന് മാറ്റി നിർത്തണമെന്ന് തന്ത്രിമാരും വാര്യർ സമാജവും ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുടയിലെ ആറു തന്ത്രി കുടുംബ അംഗങ്ങൾ ക്ഷേത്ര ചടങ്ങുകളിൽ നിന്ന് അന്നുമുതൽ വിട്ടുനിൽക്കുകയും ചെയ്തു. ഇന്ന് പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കേണ്ടതിനാൽ ഏഴാം തീയതി ഭരണസമിതി ചർച്ച വിളിച്ചു. തുടർന്നാണ് ബാലുവിനെ ഓഫീസ് ജോലികളിലേക്ക് മാറ്റാനുള്ള തീരുമാനം ഉണ്ടായത്
അതിനിടെ ബാലു ഏഴു ദിവസത്തെ അവധിയിൽ പോയി . ബാലുവിനെ മാറ്റി നിർത്തിയിട്ടും 6 തന്ത്രി കുടുംബങ്ങളിൽ ദേവസ്വം ഭരണസമിതി അംഗമായ ഒരു തന്ത്രി കുടുംബം പ്രതിഷ്ഠ ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. തന്ത്രിമാരുടെ തീരുമാനത്തിനെതിരെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ
രംഗത്തെത്തിയിട്ടുണ്ട്
അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന ബാലുവിനെ പ്രവർത്തിയിലേക്ക് തന്നെ നിയമിക്കാനാണ് ഭരണസമിതിയുടെ തീരുമാനം. അങ്ങനെ നിയമിച്ചാൽ പ്രതിഷേധം തുടരുമെന്നാണ് തന്ത്രിമാർ നൽകുന്ന സൂചന. പ്രതിഷേധം തുടർന്നാൽ ക്ഷേത്ര ചടങ്ങുകളെയും മെയ് 8ന് നടക്കുന്ന ഉത്സവ ചടങ്ങുകളെയും ബാധിക്കുകയും ചെയ്യും

