Asianet News MalayalamAsianet News Malayalam

'മദ്യത്തിനെതിരെ നിശബ്ദത,മയക്കുമരുന്നിനെതിരെ യുദ്ധം' : ലഹരി വിരുദ്ധതയിൽ സർക്കാരിന് ഇരട്ടത്താപ്പെന്ന് വിമര്‍ശനം

വർഷങ്ങളായി കേരളത്തിൽ രഹസ്യമായി കഞ്ചാവും ലഹരി വസ്തുക്കളും വിൽപ്പന നടത്തുന്നത് തടയുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുകയായിരുന്നു. മദ്യവും മയക്കുമരുന്നും നിർബാധം ഒഴുക്കാൻ അവസരമുണ്ടാക്കിയ സർക്കാർ ഇപ്പോൾ മുതലക്കണ്ണീരൊഴുക്കുകയാണെന്നും തൃശൂർ അതിരൂപത മുഖപത്രം 
 

catholic sabha against keral goverment on liquor policy
Author
First Published Nov 28, 2022, 10:29 AM IST

തൃശ്ശൂര്‍: സർക്കാരിൻറെ ലഹരിവിരുദ്ധ ക്യാമ്പയിനെ വിമർശിച്ച് തൃശൂർ അതിരൂപത മുഖപത്രം . മദ്യത്തിനെതിരെ നിശബ്ദത പാലിക്കുന്ന സർക്കാർ മയക്കുമരുന്നിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിൽ ഇരട്ടത്താപ്പ്.മുഖപത്രമായ കത്തോലിക്കാസഭയിൽ ആണ് വിമർശനം.വർഷങ്ങളായി കേരളത്തിൽ രഹസ്യമായി കഞ്ചാവും ലഹരി വസ്തുക്കളും വിൽപ്പന നടത്തുന്നത് തടയുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുകയായിരുന്നു. മദ്യവും മയക്കുമരുന്നും നിർബാധം ഒഴുക്കാൻ അവസരമുണ്ടാക്കിയ സർക്കാർ ഇപ്പോൾ മുതലക്കണ്ണീരൊഴുക്കുകയാണ്.2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമ്പോൾ കേവലം 29 ബാറുകൾ മാത്രമാണുണ്ടായിരുന്നത്. ഇപ്പോൾ ആയിരത്തോളമായി വർധിച്ചുവെന്നും സഭ വിമര്‍ശിച്ചു.

മദ്യത്തിന് വില കൂടും, വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടും; വിറ്റുവരവ് നികുതി ഒഴിവാക്കി

 

സംസ്ഥാനത്ത് മദ്യവില കൂടും. മദ്യകമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതിന് പിന്നാലെ വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാന്‍  മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ മദ്യത്തിന്റെ വില വർധിക്കും.മദ്യ ഉൽപ്പാദകരിൽ നിന്നും ഈടാക്കിയിരുന്ന അഞ്ച് ശതമാനം വിറ്റുവരവ് നികുതിയാണ് സർക്കാർ ഒഴിവാക്കിയത്. വിറ്റുവരവ് നികുതി ഒഴിവാക്കിയതോടെയുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വില വർദ്ധിപ്പിച്ചത്. നികുതി ഒഴിവാക്കുന്നതിന് അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തും. അടുത്ത മാസം ചേരുന്ന നിയമസഭ സമ്മേളനത്തിൽ ചട്ടഭേദഗതി അവതരിപ്പിക്കും. ഇതിന് ശേഷമായിരിക്കും പുതിയ നിരക്കിൽ മദ്യം വിൽക്കുക

നാടന്‍ വാറ്റ് കഴിച്ച് ഫിറ്റായി മയങ്ങി കാട്ടാനക്കൂട്ടം; ചെണ്ട കൊട്ടി ഉണര്‍ത്തി വനംവകുപ്പ്

Follow Us:
Download App:
  • android
  • ios