കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസുകൾ സിബിഐ കൊച്ചി യുണിറ്റ് അന്വേഷിക്കും. കൊച്ചി യൂണിറ്റ് എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. തട്ടിപ്പ് കേസിൽ അന്വേഷണം വൈകുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിൽ ആണ് സിബിഐ നിലപാട് അറിയിച്ചത്. കേസുകൾ ഒരുമിച്ചു അന്വേഷിക്കാൻ അനുമതി വേണമെന്ന സി ബി ഐ അപ്പീൽ ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.