Asianet News MalayalamAsianet News Malayalam

Mathai Death : മത്തായിയെ കസ്റ്റഡിയിലെടുത്തത് അന്യായമായി; 7 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ സിബിഐ കുറ്റപത്രം

വനംവകുപ്പിന്‍റെ ക്യാമറ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥര്‍ മത്തായി കസ്റ്റഡിയിലെടുത്തത്. എന്നാല്‍ അങ്ങനെയൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. 

CBI has filed a charge sheet in the case of the death of Mathai
Author
Pathanamthitta, First Published Jan 3, 2022, 2:27 PM IST

പത്തനംതിട്ട: ചിറ്റാറിൽ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത മത്തായി മരിച്ച (Mathai Death) കേസില്‍ സിബിഐ (CBI) കുറ്റപത്രം സമര്‍പ്പിച്ചു. ഏഴ് വനം വകുപ്പ് ഉദ്യേഗസ്ഥർക്കെതിരെയാണ് കുറ്റപത്രം. അന്യായമായാണ് മത്തായിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. വനംവകുപ്പിന്‍റെ ക്യാമറ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥര്‍ മത്തായി കസ്റ്റഡിയിലെടുത്തത്. എന്നാല്‍ അങ്ങനെയൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. തെളിവെടുപ്പിനിടെ മത്തായി കിണറ്റിൽ വീണപ്പോൾ ഉദ്യോഗസ്ഥർ രക്ഷിച്ചതുമില്ല. കുറ്റപത്രം സംബന്ധിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും വക്കീലുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും മത്തായിയുടെ ഭാര്യ ഷീബ പറഞ്ഞു.

2020 ജൂൺ 28 വൈകിട്ട് നാല് മണിക്ക് കൊടപ്പനക്കുളത്തെ പടിഞ്ഞാറെ ചരുവിൽ വീട്ടിൽ യൂണിഫോം ധരിച്ച ഏഴ് വനപാലകരെത്തി പി പി മത്തായിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അഞ്ചര മണിക്കുറിന് ശേഷം വീട്ടുകാരെ തേടിയെത്തിയത് കുടുംബവീട്ടിലെ കിണറ്റിൽ മത്തായിയുടെ മൃതദേഹം കണ്ടെടുത്തെന്ന വാർത്തയായിരുന്നു. സംഭവം വിവാദമായതോടെ അന്വേഷണ വിധേയമായി ഒരു ഡെപ്യൂട്ടി റെയ്ഞ്ചറെയും സ്റ്റേഷൻ ഫോറസ്റ്റ് ഓഫീസറെയും സസ്പെന്‍റ് ചെയ്തെങ്കിലും പിന്നീട് തിരിച്ചെടുത്തു. മത്തായി മരിച്ച ശേഷം മൃതദേഹം സംസ്ക്കരിക്കാതെ 40 ദിവസം ഭാര്യ ഷീബ  നിശ്ചയദാർഢ്യത്തോടെ നടത്തിയ സമരത്തിനൊടുവിലാണ് സർക്കാർ കേസ് സിബിഐക്ക് വിട്ടത്. 

Follow Us:
Download App:
  • android
  • ios