Asianet News MalayalamAsianet News Malayalam

ലൈഫ് മിഷൻ: നഗരസഭാ സെക്രട്ടറിയേയും ജില്ലാ കോർഡിനേറ്ററേയും സിബിഐ ചോദ്യം ചെയ്യുന്നു

ലൈഫ് മിഷൻ പദ്ധതിയുടെ തൃശ്ശൂർ ജില്ലാ കോർഡിനേറ്റർ ബിൻസ് ഡേവിഡ്, വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസ് എന്നിവരെയാണ് സിബിഐ ചോദ്യം ചെയ്യുന്നത്.

Cbi nquiry in life mission
Author
Kochi, First Published Sep 29, 2020, 11:43 AM IST

കൊച്ചി: ലൈഫ് മിഷൻ കേസിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. ലൈഫ് മിഷൻ്റെ തൃശ്ശൂർ ജില്ലാ കോർഡിനേറ്ററേയും വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിയേയും ചോദ്യം ചെയുന്നതിനായി കൊച്ചിയിലെ സിബിഐ യൂണിറ്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയാണ്.

ലൈഫ് മിഷൻ പദ്ധതിയുടെ തൃശ്ശൂർ ജില്ലാ കോർഡിനേറ്റർ ബിൻസ് ഡേവിഡ്, വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസ് എന്നിവരെയാണ് സിബിഐ ചോദ്യം ചെയ്യുന്നത്. ഇന്നലെ വടക്കാഞ്ചേരി നഗരസഭാ ഓഫീസ് റെയ്ഡ് ചെയ്ത സിബിഐ ലൈഫ് മിഷനുമായി ബന്ധപ്പെട്ട നിർണായക ഫയലുകൾ കസ്റ്റഡിയിൽ എടുത്തിരുന്നു. 

സിബിഐ എത്തുന്നതിനും രണ്ട് ദിവസം മുൻപേ വടക്കാഞ്ചേരി നഗരസഭാ ഓഫീസിലെത്തിയ സംസ്ഥാന വിജിലൻസ് സംഘം നിർണായകമായ നിരവധി രേഖകൾ കസ്റ്റഡിയിൽ എടുത്തിരുന്നു. ലൈഫ് മിഷനിൽ സംസ്ഥാനം വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. 

Follow Us:
Download App:
  • android
  • ios