കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ സർക്കാരിനെതിരായ അന്വേഷണത്തിനുള്ള ഭാഗിക സ്റ്റേ നീക്കണമെന്ന സിബിഐയുടെ അപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്റ്റേ നിലനിൽക്കുന്നതിനാൽ അന്വേഷണം മുന്നോട്ട്കൊണ്ടുപോകാൻ കഴിയുന്നില്ലെന്ന് സിബിഐ ഹൈകോടതിയെ അറിയിച്ചിരുന്നു.

ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍റെ ബെഞ്ച് ആണ് വീഡിയോ കോൺഫറൻസിങ് വഴി കേസ് പരിഗണിക്കുക. ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ നേരത്തെ ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു