Asianet News MalayalamAsianet News Malayalam

വിദേശത്തേക്ക് ജോലിക്ക് പോയ യുവാക്കളെ എത്തിച്ചത് റഷ്യൻ യുദ്ധഭൂമിയിൽ, തിരുവനന്തപുരത്തും പരിശോധന

ജോലിയുടെ പേരിൽ ആകർഷകമായ ശമ്പളം വാഗ്ദാനം നൽകി റഷ്യൻ യുദ്ധ മേഖലകളിലേക്ക് അടക്കം യുവാക്കളെ അയച്ച സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.

CBI Raid including kerala after it busts human trafficking network taking Indians to fight in Russia-Ukraine war apn
Author
First Published Mar 7, 2024, 10:26 PM IST

ദില്ലി : മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അടക്കം ഏഴ് നഗരങ്ങളിൽ സിബിഐ റെയ്ഡ്. ജോലിയുടെ പേരിൽ ആകർഷകമായ ശമ്പളം വാഗ്ദാനം നൽകി റഷ്യൻ യുദ്ധ മേഖലകളിലേക്ക് അടക്കം യുവാക്കളെ അയച്ച സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ദില്ലി, തിരുവനന്തപുരം, മുംബൈ, അംബാല, ചണ്ഡീഗഡ്, മധുര, ചെന്നൈ ഉൾപ്പെടെ 13 ഇടങ്ങളിലാണ് പരിശോധന നടന്നുവെന്ന് സിബിഐ അറിയിച്ചു.റെയ്ഡിൽ അൻപത് ലക്ഷം രൂപയും ഇലക്ട്രോണിക്ക് ഉപകരണങ്ങളും പിടികൂടി. എട്ടിലധികം പേരെ ചോദ്യം ചെയ്യുന്നതായി സിബിഐ വ്യക്തമാക്കി. വിവിധ വിസ കൺസൾട്ടൻസി സ്ഥാപനങ്ങൾക്കും ഏജൻ്റുമാർക്കുമെതിരെയാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios