Asianet News MalayalamAsianet News Malayalam

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി: സിബിഐ കുറ്റപത്രം സമർപ്പിച്ചു, അഴിമതി നിരോധന വകുപ്പ് ഒഴിവാക്കി

നേരത്തെ തെളിവുകൾ ഒന്നൊന്നായി നിരത്തിയിട്ടും  ഐഎൻടിയുസി നേതാവ് ആ‍ർ ചന്ദ്രശേഖരൻ അടക്കമുളളവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നില്ല.

cbi  submitted chargesheet in  cashew corporation scam
Author
Ernakulam, First Published Jan 19, 2021, 9:10 AM IST

തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. മുൻ ചെയർമാൻ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ, എം.ഡി കെ എ രതീഷ്, കരാറുകാരൻ ജെയിം മോൻ ജോസഫ് എന്നിവർക്കെതിരെ അഴിമതി നിരോധന വകുപ്പ് ഒഴിവാക്കിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

നേരത്തെ തെളിവുകൾ ഒന്നൊന്നായി നിരത്തിയിട്ടും  ഐഎൻടിയുസി നേതാവ് ആ‍ർ ചന്ദ്രശേഖരൻ അടക്കമുളളവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നില്ല. അതിനാലാണ് അഴിമതി നിരോധന വകുപ്പ് ഒഴിവാക്കിയത്. പ്രോസിക്യൂഷൻ സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ തുടരുകയാണെന്ന് സിബിഐ തിരുവനന്തപുരം കോടതിയെ അറിയിച്ചു. 

കശുവണ്ടി വികസന കോർപ്പറേഷനിൽ നടന്നത് വൻ അഴിമതി; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി


 

Follow Us:
Download App:
  • android
  • ios