ഒരു മണിയോടെ വീടിന് പിറകില്‍ നിന്ന് ശബ്ദം കേട്ട് വീട്ടുകാര്‍ ഇറങ്ങി വന്ന് നോക്കിയെങ്കിലും പുലി ഓടുന്നതാണ് കണ്ടത്. 

കല്‍പറ്റ: അമ്പലവയലില്‍ വളര്‍ത്തുനായയെ വീട്ടുവളപ്പില്‍ നിന്ന് പുലി പിടിച്ചുകൊണ്ടുപോയി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം ലഭിച്ചു. പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. 

അമ്പലവയല്‍ ആറാട്ടുപാറയില്‍ പികെ കേളു എന്നയാളുടെ വീട്ടിലെ വളര്‍ത്തുനായയെ ആണ് പുലി പിടിച്ചുകൊണ്ട് പോയത്. ഒരു മണിയോടെ വീടിന് പിറകില്‍ നിന്ന് ശബ്ദം കേട്ട് വീട്ടുകാര്‍ ഇറങ്ങി വന്ന് നോക്കിയെങ്കിലും പുലി ഓടുന്നതാണ് കണ്ടത്. 

ഇതോടെ അവിടെ സ്ഥാപിച്ചിരുന്ന സിസിടിവി പരിശോധിക്കുകയായിരുന്നു. ഇതില്‍ പുലി നായയെ പിടിച്ചുകൊണ്ടുപോകുന്നത് വ്യക്തമായി കാണാം. ശബ്ദമില്ലാതെ പമ്മി എത്തുന്ന പുലി, ഒന്ന് കരയാൻ പോലും ഇട കൊടുക്കാതെ നായയെ കടിച്ചെടുത്ത് കൊണ്ടോടുകയാണ്. 

വനവാസമേഖല തന്നെയാണിത്. എന്നാല്‍ പുലിയുടെ ആക്രമണം അത്ര സാധാരണമല്ല. വാര്‍ത്തയുടെ വീഡിയോ...

അമ്പലവയലിൽ പുലി വളർത്തുനായയെ പിടിച്ചു; സിസിടിവി ദൃശ്യങ്ങൾ

Also Read:- ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് പരിക്കേറ്റയാള്‍ മരിച്ചു