ഇടുക്കിയിൽ ബൈസൺവാലി ഹൈസ്കൂളിലെ സീലിങ് തകർന്നുവീണു. ശക്തമായ കാറ്റിലാണ് സംഭവം. നിർമ്മാണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിരുന്നു എന്നാണ് സ്കൂൾ അധിക്യതരുടെ വിശദീകരണം.

ഇടുക്കി: ഇടുക്കിയിൽ സ്കൂളിന്റെ സീലിങ് തകർന്നുവീണു. ബൈസൺവാലി ഹൈസ്കൂളിലെ സീലിങ്ങാണ് തകർന്നത്. നാലാം ക്ലാസ് വിദ്യാർത്ഥികൾ പഠിക്കുന്ന ക്ലാസ് മുറിയിലാണ് സംഭവം. ശക്തമായ കാറ്റിലാണ് സ്കൂളിന്റെ സീലിങ് തകർന്നത്. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് ആയതിനാൽ ക്ലാസിൽ കുട്ടികൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. നിർമ്മാണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിരുന്നു എന്നാണ് സ്കൂൾ അധിക്യതരുടെ വിശദീകരണം.

YouTube video player