Asianet News MalayalamAsianet News Malayalam

പുതുവത്സര ആഘോഷം കുറയക്കണ്ട ! ജനുവരി ഒന്നിന് സർവീസ് നീട്ടി കൊച്ചി മെട്രോയും വാട്ടർ മെട്രോയും

പുതുവത്സരം ആഘോഷമാക്കാൻ കൊച്ചി മെട്രോ, ജനുവരി ഒന്നിന് സർവീസ് നീട്ടി വാട്ടർ മെട്രോയും

celebrate the New Year Kochi Metro and Water Metro will extend their services on January 1 ppp
Author
First Published Dec 30, 2023, 2:44 PM IST

കൊച്ചി: നഗരത്തിലെങ്ങും നടക്കുന്ന പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഒരുങ്ങി കൊച്ചി മെട്രോയും. കൊച്ചി മെട്രോ സർവ്വീസ്  ജനുവരി ഒന്നാം തീയതി പുലർച്ചെ 1 മണി വരെ തുടരും. ഡിസംബർ 31ന് രാത്രി 10.30ന് ശേഷം 20 മിനിറ്റ് ഇടവിട്ടായിരിക്കും സർവ്വീസ്. 

പുലർച്ചെ 1 മണിക്കാകും ആലുവ, എസ് എൻ ജംഗ്ഷൻ സ്റ്റേഷനുകളിൽ നിന്നുള്ള അവസാന സർവ്വീസ്. ഗതാഗതക്കുരുക്കിൽപ്പെടാതെ പുതുവത്സര ആഘോഷങ്ങൾക്ക് എത്തുന്നതിനും തിരികെ പോകുന്നതിനും പൊതുജനങ്ങൾക്ക് കൊച്ചി മെട്രോ സർവ്വീസ് സഹായകരമാകും.

വാട്ടർ മെട്രോ സർവ്വീസ് ജനുവരി ഒന്നിന് പുലർച്ചെ 5 മണി വരെ

നഗരത്തിലെങ്ങും നടക്കുന്ന പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഒരുങ്ങി വാട്ടർ മെട്രോയും. കൊച്ചി വാട്ടർ മെട്രോ ഹൈക്കോർട്ട് ജംഗ്ഷൻ- വൈപ്പിൻ റൂട്ടിലെ സർവ്വീസ് ജനുവരി ഒന്നിന് പുലർച്ചെ 5 മണി വരെ ദീർഘിപ്പിച്ചിട്ടുണ്ട്. ഡിസംബർ 31ന് രാത്രി 9 മണി വരെ ഹൈക്കോർട്ട് ജംഗ്ഷൻ - വൈപ്പിൻ റൂട്ടിൽ ഇരു ഭാഗത്തേക്കും സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്. 

ജനുവരി ഒന്നിന് പുലർച്ചെ 12 മണിക്ക് ശേഷം വൈപ്പിനിൽ നിന്ന് ഹൈക്കോർട്ട് ജംഗ്ഷനിലേക്ക് പുലർച്ചെ 5 മണി വരെ വാട്ടർ മെട്രോ സർവ്വീസ് നടത്തും. പുതുവത്സര രാവിൽ പ്രധാന ആഘോഷം നടക്കുന്ന ഫോർട്ട് കൊച്ചിയിലേക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ എത്തുന്നതിനും തിരികെ പോകുന്നതിനും പൊതുജനങ്ങൾക്ക് വാട്ടർ മെട്രോ സർവ്വീസ് സഹായകരമാകും.

വെളി മൈതാനത്തെ പാപ്പാഞ്ഞി കത്തുമോ?, അനുമതി നല്‍കാനാവില്ലെന്ന് പൊലീസും എംഎല്‍എയും, പ്രതിഷേധവുമായി നാട്ടുകാര്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios