ദില്ലി: തലശേരി– മാഹി പാലത്തിന്റെ നിര്‍മാണ കമ്പനിക്ക് കേന്ദ്രസർക്കാരിന്റെ വിലക്ക്. പാലത്തിന്റെ ബീമുകള്‍ തകർന്നതിനെ തുടർന്നാണ് നടപടി. ദേശീയപാത അതോറിറ്റിയുടെ നിർമാണങ്ങളിൽ കമ്പനിയെ ഉൾപ്പെടുത്തില്ലെന്നും സർക്കാർ വ്യക്തമാക്കി. 

ജി.എച്ച്‌.വി ഇന്ത്യ, ഇ.കെ.കെ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികള്‍ക്കാണ് വിലക്കേര്‍പെടുത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി തുടർനടപടികൾ ഉണ്ടാകുമെന്ന്  കേന്ദ്ര  ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കെ. മുരളീധരൻ എംപിയെ അറിയിച്ചു.  

പദ്ധതിയുടെ ടീം ലീഡറെയും സ്ട്രകിച്ചറൽ എഞ്ചീനീയറെയും രണ്ട് വർഷത്തേക്ക് ഡീബാർ ചെയ്തു. പ്രോജക്ട്  മാനേജറെ നീക്കാനും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 26-നാണ് പാലത്തിനായി വാർത്ത നാല് സ്സാബുകൾ തകർന്ന് വീണത്.