Asianet News MalayalamAsianet News Malayalam

സിനിമ-സീരിയൽ ഷൂട്ടിംഗ് തുടങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകി

ഷൂട്ടിംഗ് ലൊക്കേഷനിൽ എല്ലാവരും സാമൂഹിക അകലം പാലിക്കണം. ക്യാമറയ്ക്ക് മുൻപിൽ അഭിനയിക്കുന്നവർ ഒഴികെ ലൊക്കേഷനിലുള്ള എല്ലാവർക്കും മാസ്ക് നിർബന്ധമായിരിക്കും

Center give permission to resume shooting
Author
Kerala, First Published Aug 23, 2020, 11:50 AM IST

ദില്ലി: കൊവിഡ് കാരണം നിർത്തി വച്ച സിനിമകളുടേയും സീരിയലുകളുടേയും മറ്റു പരിപാടികളുടേയും ഷൂട്ടിംഗ് പുനരാരംഭിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വേണം ഷൂട്ടിംഗ് തുടങ്ങാനെന്ന് തീരുമാനം അറിയിച്ചു കൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. 

ഷൂട്ടിംഗ് ലൊക്കേഷനിൽ എല്ലാവരും സാമൂഹിക അകലം പാലിക്കണം. ക്യാമറയ്ക്ക് മുൻപിൽ അഭിനയിക്കുന്നവർ ഒഴികെ ലൊക്കേഷനിലുള്ള എല്ലാവർക്കും മാസ്ക് നിർബന്ധമായിരിക്കും. മേക്കപ്പ് ആർട്ടിസ്റ്റുകളും ഹെയർ സ്റ്റൈലിസ്റ്റുകളും പിപിഇ കിറ്റ് ധരിച്ചു വേണം ജോലി ചെയ്യാൻ. ഷൂട്ടിംഗ് ക്രൂ ആരോഗ്യസേതു ആപ്പ് ഉപയോ​ഗിക്കണം. 

ഷൂട്ടിം​ഗ് സ്ഥലങ്ങളിൽ സാനിറ്റൈസേഷൻ ഉറപ്പാക്കണം. മറ്റു അണുനശീകരണികളും അവിടെ ലഭ്യമായിരിക്കണം. ഒരു കാരണവശാലും ഷൂട്ടിം​ഗ് സെറ്റിലും പരിസരത്തും ആൾക്കൂട്ടം ഉണ്ടാവുന്ന അവസ്ഥ പാടില്ലെന്നും കേന്ദ്ര വാ‍ർത്താവിനിമയ മന്ത്രാലയം പുറപ്പെടുവിച്ച മാ‍​ർ​ഗനി‍ർദേശത്തിൽ പറയുന്നു. 

Follow Us:
Download App:
  • android
  • ios