തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ആശ കിഷോറിന്റെ കാലാവധി നീട്ടിയ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ബോഡി തീരുമാനം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ റദ്ദാക്കി. ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ കേന്ദ്ര നടപടിക്ക് എതിരെ ആശ കിഷോര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അനുസരിക്കാന്‍ സ്ഥാപനത്തിന് ബാധ്യത യുണ്ടെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വ്യക്തമാക്കി. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന ഡോ.ആശ കിഷോര്‍ പ്രതികരിച്ചു.