ഷോൺ ജോർജിന്‍റെ പരാതിയിൽ കെഎസ്ഐഡിസിയോട് വിശദീകരണം തേടിയിരുന്നു.സമയ പരിധി കഴിഞ്ഞ ശേഷം കെ എസ് ഐ ഡിസിയുടെ ഇ മെയിൽ കിട്ടി.എന്നാൽ ആരോപണങ്ങൾക്ക് മറുപടി ഉണ്ടായിരുന്നില്ല
എറണാകുളം: മാസപ്പടി കേസിൽ കെഎസ്ഐഡിസിയുടെ നിശബ്ദത ദുരൂഹമെന്ന് കേന്ദ്രസർക്കാർ.വിശദീകരണം നൽകണമെന്ന ആർഒസി നോട്ടീസ് കെഎസ്ഐഡിസി അവഗണിച്ചു,
ഷോൺ ജോർജിന്‍റെ പരാതിയിൽ കെഎസ്ഐഡിസിയോട് വിശദീകരണം തേടിയിരുന്നു.എന്നാൽ നിശ്ചിത ലസമയപരിധിക്കുളളിൽ മറുപടി നൽകിയില്ല.ഇക്കാര്യം കോർപറേറ്റ് കാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു.സമയ പരിധി കഴിഞ്ഞ ശേഷം കെഎസ്ഐഡിസിയുടെ ഇ മെയിൽ കിട്ടി.എന്നാൽ ആരോപണങ്ങൾക്ക് മറുപടി ഉണ്ടായിരുന്നില്ല.ആർഒസിയുടെ കത്ത് കിട്ടി എന്നതിന്‍റെ ഔദ്യോഗിക മറുപടി മാത്രമായിരുന്നു അത്.
ആരോപണങ്ങളിൽ സ്വയം പ്രതിരോധിക്കാൻ പോലും കെഎസ്ഐഡിസി മെനക്കെട്ടില്ല.കെഎസ്ഐഡിസിയുടെ നിശബ്ദത ഒരുപാട് ദുരൂഹതകൾ ഉണർത്തുന്നതെന്ന് ആർഒസി.തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി കെഎസ്ഐഡിസിയുടെ പ്രതിനിധി ഡയറക്ടങർ ബോർഡിൽ ഉണ്ടെന്ന് സിഎംആർ എലും അറിയിച്ചിരുന്നു.ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര സർക്കാരിനായി ആർ ഒ സിയുടെ മറുപടി.അന്വേഷണത്തിൽ പൊതുതാൽപര്യം ഇല്ലെന്ന കെ എസ് ഐ ഡി സി വാദം നിലനിൽക്കില്ല.സി എം ആർ എൽ കമ്പനിയിലെ രണ്ടാമത്തെ ഷെയർ ഹോൾഡറാണ് കെ എസ് ഐ ഡിസി, പൊതുമേഖലാ സ്ഥാപനമായതുകൊണ്ടുതന്നെ പൊതുതാൽപര്യം ഉണ്ട് , ഇക്കാര്യം പരാതിക്കാരനായ ഷോൺ ജോർജ് വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു,
