കേന്ദ്ര നിർദ്ദേശ പ്രകാരം റെയ്ഡ് നടത്താൻ ഡിജിപി ജില്ലാ പൊലിസ് മേധാവി മാർക്ക് നിർദ്ദേശം നൽകി. രാസവള നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വില അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ഉയരുകയാണ്. 

ദില്ലി: രാസവള കള്ളക്കടത്ത് തടയാൻ റെയ്ഡ് നടത്തണമെന്ന് കേന്ദ്ര സർക്കാർ. രാസവള മന്ത്രാലയം സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കേന്ദ്രം കത്തയച്ചു. കേന്ദ്ര നിർദ്ദേശ പ്രകാരം റെയ്ഡ് നടത്താൻ ഡിജിപി ജില്ലാ പൊലിസ് മേധാവി മാർക്ക് നിർദ്ദേശം നൽകി. രാസവള നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വില അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ഉയരുകയാണ്. ഈ സാഹചര്യത്തിലും രാസവളങ്ങള്‍ നിര്‍മ്മിച്ച് സബ്സിഡി നിരക്കില്‍ കര്‍ഷകരുടെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ട്. സബ്സിഡി നിരക്കില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി വിതരണം ചെയ്യുന്ന രാസവളങ്ങള്‍ ദുരൂപയോഗം ചെയ്ത് കള്ളക്കടത്ത് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രം രാസവള മന്ത്രാലയം സെക്രട്ടറിക്കും സംസ്ഥാനത്തിനും അയച്ച കത്തില്‍ പറയുന്നുണ്ട്. ഇത് തടയാനാണ് റെയ്ഡ് നടത്തണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.