Asianet News MalayalamAsianet News Malayalam

അനുമതിയില്ലാതെ വിദേശ സഹായം ; കെടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം, നേരിടുമെന്ന് മന്ത്രി

ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും ഇത് വരെ ഒരു കേന്ദ്ര ഏജൻസിയുടെയും നോട്ടീസ് കിട്ടിയിട്ടില്ലെന്നും മന്ത്രി കെ ടി ജലീൽ പ്രതികരിച്ചു.

central government to investigate alllegations against minister k t jaleel
Author
Trivandrum, First Published Aug 22, 2020, 4:15 PM IST

ദില്ലി: മന്ത്രി കെ ടി ജലീലിനെതിരെ കേന്ദ്രാന്വേഷണം. അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതില്‍ ധനമന്ത്രാലയം അന്വേഷണം നടത്തും. ചട്ടങ്ങള്‍ ലംഘിച്ച് മതഗ്രന്ഥങ്ങള്‍ കടത്തിയെന്ന ആക്ഷേപം വിദേശകാര്യമന്ത്രാലയവും പരിശോധിക്കും. അതേ സമയം ഏതന്വേഷണത്തെയും നേരിടുമെന്ന് കെ ടി ജലീല്‍ പ്രതികരിച്ചു. 

വിദേശ സഹായം കൈപ്പറ്റിയെന്ന് മന്ത്രി തന്നെ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ധനമന്ത്രാലയം അന്വേഷണത്തിന് തീരുമാനിച്ചു. യുഎഇ കോണ്‍സുലില്‍ നിന്ന് അ‍ഞ്ച് ലക്ഷം രൂപയുടെ റമദാന്‍ കിറ്റ് കൈപ്പറ്റിയത് കേന്ദ്രാനുമതിയില്ലാതെയായിരുന്നു. അഞ്ഞൂറ് രൂപയുടെ ആയിരം കിറ്റുകള്‍ കൈപ്പറ്റിയത് കോണ്‍സുല്‍ ജനറലുമായി നേരിട്ട് ഇടപാട് നടത്തിയാണെന്ന് ജലീല്‍ തന്നെ വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ ചട്ടലംഘനത്തെ കുറിച്ചുള്ള പരാതികള്‍ പ്രധാനമന്ത്രിക്കും, ആഭ്യന്തര, വിദേശ, ധനമന്ത്രാലയങ്ങള്‍ക്കും കിട്ടി. 
 
നിയമനിര്‍മ്മാണ സഭാംഗങ്ങള്‍ പണമോ, പാരിതോഷികമോ കൈപ്പറ്റുന്നതിന് മുന്‍പ് കേന്ദ്രാനുമതി തേടണമെന്നാണ് ചട്ടം. നിയമലംഘനം നടന്നാല്‍ കേന്ദ്ര ഏജന്‍സിക്ക് അന്വേഷിക്കാം. അക്കാര്യം തെളിഞ്ഞാല്‍ അ‍ഞ്ച് വര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്. ധനമന്ത്രാലയത്തിന് കീഴിലുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷണം നടത്തിയേക്കുമെന്നാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മതഗ്രന്ഥങ്ങള്‍ കടത്തിയ സംഭവവുമായി ബന്ധപ്പെട്ട്  കോണ്‍സുലേറ്റിലേക്കുള്ള ഒരു നയതത്ര പാഴ്സലിനും അനുമതി നല്‍കിയിരുന്നില്ലെന്ന് പ്രോട്ടോകോള്‍ ഓഫീസര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി വിദേശ കാര്യമന്ത്രാലയം പരിശോധിക്കുന്നത്.

ജലീലിന്‍റെ പ്രതികരണം

Read more at: ഗൺമാന് കൊവിഡ്; മന്ത്രി കെ ടി ജലീൽ വീണ്ടും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു ...

 

വിഷയത്തിൽ ജലീലിന്‍റെ പഴയ എഫ്ബി പോസ്റ്റ്.

Follow Us:
Download App:
  • android
  • ios