തിരുവനന്തപുരം: മന്ത്രി കെ ടി ജലീൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ഗൺമാന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മന്ത്രി വീണ്ടും നിരീക്ഷണത്തിൽ പ്രവേശിച്ചത്. മന്ത്രിയുടെ ആന്‍റിജൻ പരിശോധന ഫലം നെഗറ്റീവാണ്. മന്ത്രിക്കൊപ്പം കരിപ്പൂർ വിമാനത്താവള ദുരന്ത സ്ഥലം സന്ദർശിച്ച ഗൺമാനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ കളക്ടര്‍, അസി. കളക്ടര്‍, സബ് കളക്ടര്‍ എസ്‍പി, എഎസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും 7 മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോയിരുന്നു. 

മുഖ്യമന്ത്രിയും കെ ടി ജലീലുമടക്കം 7 മന്ത്രിമാർ ആണ് നിലവിൽ  നിരീക്ഷണത്തിൽ ഉള്ളത്. മന്ത്രി ഇ പി ജയരാജൻ. കെ കെ ശൈലജ. എ കെ ശശീന്ദ്രൻ, എ സി മൊയ്തീൻ,വി എസ് സുനിൽകുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ നിലവിൽ നിരീക്ഷണത്തിലാണ്.