Asianet News MalayalamAsianet News Malayalam

തമിഴ്നാടിനെ വിഭജിക്കില്ലെന്ന് കേന്ദ്ര സർക്കാർ

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പാർലമെൻറിൽ നിലപാടറിയിച്ചത്. കൊങ്കുനാട് വിവാദത്തിന് പിന്നാലെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കുന്നത്

central govt says tamilnad will not be divided
Author
Delhi, First Published Aug 3, 2021, 2:08 PM IST

ദില്ലി : തമിഴ്നാടിനെ വിഭജിക്കില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പാർലമെൻറിൽ നിലപാടറിയിച്ചത്. കൊങ്കുനാട് വിവാദത്തിന് പിന്നാലെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കുന്നത്. 

തമിഴ്നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കണമെന്നപേരിൽ സാമൂഹിക മാധ്യമങ്ങളിലാണ് ക്യംപെയിൻ തുടങ്ങിയത്.ഇതിന്റെ ഉറവിടം വ്യക്തമായിരുന്നില്ലെങ്കിലും ഈ ആവശ്യം ഏറ്റെടുത്ത് ബിജെപി നേതാക്കൾ രം​ഗത്തെത്തിയിരുന്നു.വാർത്തകൾ വന്ന പത്രങ്ങൾ പോലും കത്തിച്ചായിരുന്നു തമിഴ് ജനതയുടെ പ്രതിഷേധം. 

കൊങ്കുനാട് രൂപീകരണമെന്ന ആവശ്യത്തിനെതിരെ തമിഴ്നാട്ടിലെ ചലച്ചിത്ര സാംസ്കാരിക രം​ഗത്തുള്ളവരും രം​ഗത്തെത്തിയിരുന്നു

മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios