ചാരിറ്റബിള്‍ സ്ഥാപന പദവി നിലനിര്‍ത്താന്‍ ഷെല്‍ കമ്പനിയുണ്ടാക്കി, ഐ എം എക്ക് ജിഎസ്ടി ഇന്റലിജന്‍സ് നോട്ടീസ്
2017 മുതൽ 2023 വരെയുള്ള, 251.79 കോടിയുടെ വരുമാനം കണക്കിൽ നിന്ന് മറച്ചു വച്ചു
ദില്ലി:നികുതിവെട്ടിപ്പെന്ന് ആരോപിച്ച് ഐ എംഎയ്ക്ക് കേന്ദ്ര GST ഇന്‍റലിജൻസ് കാരണം കാണിക്കൽ നോട്ടിസ് നൽകി.ചാരിറ്റബിൾ ഓർഗനൈസേഷൻ എന്ന പേര് നില നിർത്താൻ ഷെൽ കമ്പനികൾ രൂപീകരിച്ചു.കമ്പനികളുടെ മറവിൽ വിവിധ പരിപാടികൾ നടത്തി വരുമാനം നേടി.2017 മുതൽ 2023 വരെയുള്ള 251.79 കോടിയുടെ വരുമാനം കണക്കിൽ നിന്ന് മറച്ചു വച്ചുവെന്നാണ് ആരോപണം.അംഗങ്ങളായ ഡോക്ടർമാർക്കും കുടുംബങ്ങൾക്കുമുള്ള സേവനങ്ങൾ മാത്രമല്ല ഐഎംഎ ചെയ്യുന്നത്.ഇൻഷുറൻസ്, പാർപ്പിട സാമൂച്ചയ നിർമാണം, ബയോമെഡിക്കൽ മാലിന്യ സംസ്കരണം തുടങ്ങിയ പരിപാപാടികളിലൂടെ ഐഎംഎ പണം സമ്പാദിക്കുന്നുവെന്നും GST ഇന്‍റലിജൻസ് നോട്ടീസില്‍ പറയുന്നു.ഐഎംഎ യുടെ കേരള ഘടകത്തിനാണ് നോട്ടിസ് നൽകിയത്