ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ കലാപം രൂക്ഷമായിരിക്കെയാണ് ഉമ്മൻചാണ്ടിയുടെ മകൻ്റെ പ്രതികരണം. നാട്ടകം സുരേഷാണ് കോട്ടയത്തെ പുതിയ ഡിസിസി അധ്യക്ഷൻ. 

ദില്ലി: തനിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നെന്ന് ചാണ്ടി ഉമ്മൻ. കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയത് കോട്ടയം ഡിസിസി പ്രസിഡൻറിനെ തീരുമാനിക്കാനെന്ന് മാധ്യമങ്ങൾ വാർത്ത നൽകിയെന്ന് ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് ലൈവിൽ കുറ്റപ്പെടുത്തി. വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് ദില്ലിയിലെത്തിയതെന്നും തെറ്റായ പ്രചാരണം അവസാനിപ്പിക്കണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വളരെ അടുപ്പമുള്ള രണ്ട് പേരുടെ മരണവുമായി ബന്ധപ്പെട്ടാണ് ദില്ലിയിലെത്തിയത്. ഒരാളുടെയും പേര് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നി‍‌ർദ്ദേശിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ഇതിന് മുമ്പ് ഡിസിസി പ്രസിഡൻ്റാകുമെന്നായിരുന്നു വാർത്ത, പിന്നെ അത് ഡിസിസി പ്രസിഡൻ്റിനെ തീരുമാനിക്കാൻ ദില്ലിയിൽ വന്നുവെന്നായി ഇത് സത്യമല്ല, തെറ്റായ വാർത്ത നൽകരുതെന്ന് ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.

ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ കലാപം രൂക്ഷമായിരിക്കെയാണ് ഉമ്മൻചാണ്ടിയുടെ മകൻ്റെ പ്രതികരണം. നാട്ടകം സുരേഷാണ് കോട്ടയത്തെ പുതിയ ഡിസിസി അധ്യക്ഷൻ.