താന്‍ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം ചിലരുടെ ആഗ്രഹമാണ്. അവരതില്‍ ആനന്ദം കണ്ടെത്തട്ടേയെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ എല്ലാ ആഗ്രഹങ്ങളും നടപ്പാകില്ല. തന്റെ പിതാവ് കാണിച്ചുതന്ന വഴിയിലൂടെയായിരിക്കും തന്റെ സഞ്ചാരം.കെ. മുരളീധരനാണ് ഇത്തവണ തൃശൂരെടുക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍: വിവാദ സിനിമ കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. തൃശൂരില്‍ കെ മുരളീധരന്റെ സ്ഥാനാര്‍ഥി പര്യടനപരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ഏതാണ് സ്വീകരിക്കേണ്ടതെന്ന് ജനങ്ങള്‍ക്കറിയാമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
താന്‍ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം ചിലരുടെ ആഗ്രഹമാണ്. അവരതില്‍ ആനന്ദം കണ്ടെത്തട്ടേയെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ എല്ലാ ആഗ്രഹങ്ങളും നടപ്പാകില്ല. തന്റെ പിതാവ് കാണിച്ചുതന്ന വഴിയിലൂടെയായിരിക്കും തന്റെ സഞ്ചാരം. കെ. മുരളീധരനാണ് ഇത്തവണ തൃശൂരെടുക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരെടുക്കുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനം നടക്കാത്ത ആഗ്രഹം മാത്രമാണ്. ഓരോരുത്തര്‍ക്കും ആഗ്രഹം കാണും. അതെല്ലാം നടപ്പാകണമെന്നില്ലല്ലോയെന്ന് ചാണ്ടി ഉമ്മന്‍ ചോദിച്ചു.
വിവാദ സിനിമ കേരള സ്റ്റോറി പളളികളിൽ പ്രദർശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത. അതിരൂപതയ്ക്ക് കീഴിലുളള പള്ളികളിൽ പ്രദർശിപ്പിക്കാൻ ഔദ്യോഗിക തീരുമാനം അതിരൂപത എടുത്തിട്ടില്ല. കെസിവൈഎമ്മിന്‍റേതായി വന്ന നിർദേശം രൂപതയുടേതല്ല. മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ അതിരൂപത ഉദ്ദേശിക്കുന്നില്ല. സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നിൽക്കാനില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിനില്ലെന്നും തലശ്ശേരി അതിരൂപത വ്യക്തമാക്കി. ഇന്ന് വൈകിട്ട് ചെമ്പന്തൊട്ടി പാരിഷ് ഹാളിൽ ദ കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്നായിരുന്നു കെസിവൈഎം അറിയിപ്പ്.
ഏറെ വിവാദമുണ്ടാക്കിയ കേരളാ സ്റ്റോറി സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ ദൂരദര്‍ശന്‍ തീരുമാനിച്ചതോടെയാണ് വിവാദം തെരഞ്ഞെടുപ്പ് വിഷയമായി വന്നത്. എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ ദൂരദര്‍ശനെ തള്ളിപ്പറഞ്ഞ് നിന്ന സമയത്താണ് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചത്. തൊട്ടുപിന്നാലെ തലശേരി, താമരശേരി രൂപതകളും ചിത്രം പ്രദര്‍ശിപ്പിക്കും എന്നറിയച്ചതോടെ മുഖ്യമന്ത്രി നിലപാട് കടുപ്പിക്കുകയായിരുന്നു. ആര്‍എസ്എസ് അജണ്ട മുസ്ലീങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ളതല്ലെന്ന് മുഖ്യമന്ത്രി സഭാ നേതൃത്വത്തെ ഓര്‍മ്മിപ്പചു.
