പുതുപ്പള്ളിയിൽ വികസനം കൊണ്ടുവന്നത് വിഎസ്,പിണറായി സർക്കാരുകൾ എന്ന ജെയ്ക്കിന്‍റെ  വാദം തെറ്റ്.വികസനം കൊണ്ട് വന്നതാരെന്ന് പുതുപ്പള്ളിക്കാർക്ക് അറിയാം.

കോട്ടയം:മുഖ്യമന്ത്രിയോ മന്ത്രിമാരോ വന്നോട്ടെ.പുതുപ്പള്ളിക്കാരിൽ ഒരു ചലനവും ഉണ്ടാക്കാൻ ആകില്ലെന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ പറഞ്ഞു .പുതുപ്പള്ളിയിൽ വികസനം കൊണ്ട് വന്നത് വിഎസ്,പിണറായി സർക്കാരുകൾ എന്ന ജെയ്ക്കിന്‍റെ വാദം തെറ്റാണ് .ഏതെങ്കിലും കാര്യം ജെയ്ക്ക് തെളിയിച്ചിട്ടുണ്ടോ എന്നും ചാണ്ടി ഉമ്മൻ ചോദിച്ചു.വികസനം കൊണ്ട് വന്നതാരെന്നു പുതുപ്പള്ളിക്കാർക്ക് അറിയാം.സതിയമ്മ വിവാദത്തിന് പിന്നിൽ യു ഡി എഫ് ഗൂഢാലോചന എന്ന ആരോപണം അദ്ദേഹം തള്ളി .സതിയമ്മയെ പിരിച്ചു വിട്ടത് യുഡിഎഫ് സർക്കാർ അല്ലെന്നും ചാണ്ടി ഉമ്മന്‍ വിശദീകരിച്ചു

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ജെയ്‌കിനെ ജയിപ്പിക്കാൻ മുഖ്യമന്ത്രി ഇറങ്ങുന്നു, ഇന്ന് രണ്ട് പൊതുയോഗങ്ങൾ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രചാരണത്തിനായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെത്തും. മണ്ഡലത്തിലെ രണ്ടു പഞ്ചായത്തുകളിലാണ് ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് നാല് മണിക്ക് പുതുപ്പള്ളിയിലും അഞ്ചര മണിക്ക് അയർക്കുന്നത്തുമായി നടക്കുന്ന പൊതുയോഗങ്ങളിലാണ് അദ്ദേഹം സംസാരിക്കുക. യോഗങ്ങളിൽ മന്ത്രിമാർ അടക്കം പ്രമുഖ എൽഡിഎഫ് നേതാക്കളും പങ്കെടുക്കും. പ്രചാരണം വിലയിരുത്താൻ രാവിലെ കോട്ടയത്ത് ഇടതുമുന്നണി യോഗവും ചേരും

പിരിച്ചുവിടൽ വിവാദം: സതിയമ്മ വ്യാജരേഖ ചമച്ചു, ഒപ്പ് തന്റേതല്ല; പൊലീസിൽ പരാതി നൽകി ലിജിമോൾ

പുതുപ്പള്ളിയിൽ പ്രചാരണത്തിന് ഇന്ന് മുഖ്യമന്ത്രിയെത്തും | Puthuppally By Election 2023