കുടുംബത്തിൽ എന്തോ പ്രശ്നമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും ചാണ്ടി ഉമ്മൻ ആരോപിച്ചു.

കോട്ടയം: സഹോദരിമാർ മത്സരിക്കണമെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ. മത്സരിക്കാനില്ലെന്ന് രണ്ട് പേരും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. കുടുംബത്തിൽ എന്തോ പ്രശ്നമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും ചാണ്ടി ഉമ്മൻ ആരോപിച്ചു. മത്സരിക്കുന്നതിൽ തന്റെ നിലപാട് പാർട്ടിയെ അറിയിച്ചെന്നും ചാണ്ടി വ്യക്തമാക്കി. അഭ്യൂഹങ്ങളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. 

അതേ സമയം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ഇന്ന് കൊച്ചിയില്‍. ചെറുപ്പക്കാര്‍ക്ക് മത്സരരംഗത്ത് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതില്‍ സംസ്ഥാന കമ്മറ്റി പ്രമേയം പാസാക്കും. വയനാട് ബത്തേരിയില്‍ പൂര്‍ത്തിയായ ലക്ഷ്യ 2026 ക്യാമ്പിന്‍റെ തുടര്‍ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യും. വയനാട് പുനരധിവാസത്തിന് പിരിച്ച ഫണ്ട് കെപിസിസിക്ക് കൈമാറുന്നതിലും ഇന്ന് തീരമാനമെടുക്കും രാവിലെ 9 മണി മുതല്‍ എറണാകുളം ഡിസിസി ഓഫീസിലാണ് കമ്മറ്റി