വോട്ടർ പട്ടികയുടെ പകർപ് ചോർച്ച സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശ പ്രകാരം ആണ് പരാതി കൊടുത്തത്. എങ്ങനെ ചോർന്നു എന്ന് പറയാൻ ആകില്ല. അത് അന്വേഷണത്തിൽ കണ്ടെത്തട്ടെ. 

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനത്തു നിന്ന് മാറ്റിയത് താൻ ആവശ്യപ്പെട്ടത് കൊണ്ടാണെന്ന് ടിക്കാറാം മീണ. ഈ മാറ്റത്തിന് ഇരട്ട വോട്ട് വിവാദവുമായി ബന്ധം ഇല്ലെന്നും മീണ ഏഷ്യാനെറ് ന്യൂസിനോട്‌ പറഞ്ഞു.

വോട്ടർ പട്ടികയുടെ പകർപ് ചോർച്ച സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശ പ്രകാരം ആണ് പരാതി കൊടുത്തത്. എങ്ങനെ ചോർന്നു എന്ന് പറയാൻ ആകില്ല. അത് അന്വേഷണത്തിൽ കണ്ടെത്തട്ടെ. വോട്ടർ പട്ടിക വെബ് സൈറ്റിൽ നിന്നും ശേഖരിച്ചു എന്ന രമേശ് ചെന്നിത്തലയുടെ വാദത്തോട് പ്രതികരിക്കാൻ ഇല്ലെന്നും ടിക്കാറാം മീണ പറഞ്ഞു. 

Read Also: ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി, സഞ്ജയ് കൗൾ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ, ആശാതോമസ് ആരോഗ്യവകുപ്പ് അഡീ.ചീഫ് സെക്രട്ടറി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona