കള്ളപ്പണക്കേസില്‍ ശിവശങ്കര്‍ക്കെതിരെയുള്ള ഇഡിയുടെ രണ്ടാമത്തെ കുറ്റപത്രമാണിത്. വിദേശത്തേക്ക് ഡോളർ കടത്തിയതിലും ശിവശങ്കർക്കെതിരെ ഇഡി അന്വേഷണം നടത്തും.

കൊച്ചി: എന്‍ഫോഴ്സ്മെന്‍റ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ക്കെതിരെയുള്ള കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍ നല്‍കും. കേസില്‍ ശിവശങ്കര്‍ അറസ്റ്റിലായിട്ട് ഈ മാസം 29 ന് 60 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കള്ളപ്പണക്കേസില്‍ ശിവശങ്കര്‍ക്കെതിരെയുള്ള ഇഡിയുടെ രണ്ടാമത്തെ കുറ്റപത്രമാണിത്. ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കുമെങ്കിലും കള്ളപ്പണം, ബിനാമി ഇടപാടുകളില്‍ ശിവശങ്കര്‍ക്കെതിരെയുള്ള അന്വേഷണം തുടരും. ഇതിന്‍റെ അടിസ്ഥാനത്തില്‍ അഡീഷണ്‍ കുറ്റപത്രം പിന്നീട് സമര്‍പ്പിക്കും. വിദേശത്തേക്ക് ഡോളർ കടത്തിയതിലും ശിവശങ്കർക്കെതിരെ ഇഡി അന്വേഷണം നടത്തും.